ബെംഗളൂരു : മതവിദ്വേഷം വളർത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അജീത് ഭാരതിയുടെ പേരിൽ ബെംഗളൂരു ഹൈ ഗ്രൗണ്ട് പോലീസ് കേസെടുത്തു. കെ.പി.സി.സി. ലീഗൽ സെൽ സെക്രട്ടറി അഡ്വ. ബി.കെ. ബൊപ്പണ്ണ നൽകിയ പരാതിയിലാണ് കേസ്.
അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് സ്ഥാപിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പദ്ധതിയിടുന്നതായി അജീത് എക്സിൽ പോസ്റ്റുചെയ്ത വീഡിയോയിൽ പറഞ്ഞെന്ന പരാതിയിലാണ് കേസ്. ജൂൺ 13-ന് എക്സിൽ പോസ്റ്റുചെയ്ത വീഡിയോയിലാണ് അജീത് വിവാദപരാമർശം നടത്തിയതെന്ന് ബൊപ്പണ്ണ പരാതിയിൽ പറഞ്ഞു. രാഹുൽ ഗാന്ധി തൻ്റെ ഒരു പ്രസംഗത്തിലും ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ല. ഇത്തരം പരാമർശങ്ങള്‍ പൊതു സമാധാനത്തിനും ഐക്യത്തിനും ഹാനികരമാകുമെന്ന് ബൊപ്പണ്ണ പരാതിയിൽ ആരോപിച്ചു,
<br>
TAGS : HATE SPEECH | AJEET BHARATI | KARNATAKA
SUMMARY : Hate speech: Case against Ajeet Bharti
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…