LATEST NEWS

തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

കൊച്ചി: തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച്‌ കോടതി. തൊടുപുഴ പോലീസിനോടാണ് നിർദ്ദേശം നല്‍കിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. പിസി ജോർജിന്റെ പരാമർശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ ആയിരുന്നു പിസി ജോർജിന്‍റെ വിദ്വേഷ പ്രസംഗം. മുസ്ലിം സമുദായത്തിനെതിരെയും, മുൻ പ്രധാനമന്ത്രി ജവാഹർ ലാല്‍ നെഹ്രുവിനെയടക്കം അപമാനിക്കുന്ന തരത്തിലും വിദ്വേഷ പരാമർശം നടത്തിയതിനാണ് കേസ്.

SUMMARY: Hate speech in Thodupuzha: Court orders case to be registered against PC George

NEWS BUREAU

Recent Posts

മഴ മുന്നറിയിപ്പില്‍ മാറ്റം: കണ്ണൂരും കാസറഗോഡും റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര…

1 hour ago

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയ പൂജയ്ക്ക് സമിതി പൂജാരി വിപിന്‍ ശാന്തി,  ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു. പൂജകള്‍ക്ക് ജനറല്‍ സെക്രട്ടറി…

2 hours ago

സമന്വയ രാമയണപാരായണവും ഭജനയും

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭവനങ്ങളിലും ക്ഷേത്രങ്ങളിലും…

2 hours ago

ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷ്ടാവായി; ബിടെക് ബിരുദധാരിയായ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കുടക് വിരാജ്പേട്ട് സ്വദേശിയായ റിച്ചാർഡിനെ(25) ആണ്…

2 hours ago

കനത്ത മഴ: നാളെ അഞ്ച് ജില്ലകളിൽ സ്കൂൾ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്,…

2 hours ago

കേരളത്തിലേക്കുള്ള യാത്രയെയും ബാധിച്ചേക്കും; കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും.…

3 hours ago