ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി. സെപ്റ്റംബർ ഒമ്പത് വരെയാണ് സ്റ്റേ നീട്ടിയത്.
കേസിൽ സിദ്ധരാമയ്യക്കെതിരെ ഗവർണർ താവർചന്ദ് പ്രോസിക്യൂഷന് അനുമതി നൽകിയതിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ഹർജിയിൽ വാദം കേൾക്കുന്നതും കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. പരാതിക്കാരിയായ സ്‌നേഹമയി കൃഷ്ണയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. ജി. രാഘവൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
സെപ്റ്റംബർ 9-ന് ഉച്ചയ്ക്ക് 2.30-ന് വിഷയം ലിസ്റ്റ് ചെയ്യുമെന്ന് ഹൈക്കോടതി അറിയിച്ചു. ഓഗസ്റ്റ് 19മായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ വാദം കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത്. അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka HC extends stay on trial court proceedings against CM in MUDA case
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…