ബെംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര – കർണാടക സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിപണിയിൽ മുലപ്പാൽ ഇറക്കുന്നതിൽ നിന്ന് സ്വകാര്യ കമ്പനികളെ തടയണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു സ്വദേശി മുന്നേ ഗൗഡയുടെ പൊതു താൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഇത്തരം കമ്പനികളിൽ ചിലതിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഈ കമ്പനികളിൽ ഒന്ന് സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിൽ ഉണ്ടെന്നും കർണാടക സർക്കാർ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കൂടി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC sents notice to state and centre govt over breastmilk sale
ഡല്ഹി: 2020-ലെ ഡല്ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില് പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില് കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില് കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല് വീട്ടില് അലിമോൻ്റെ മകള് ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില് ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില് വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില് ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്ഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് ഉമര് ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില് സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…