ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേസിൽ തനിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയ ഗവർണറുടെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച അപ്പീലിലാണ് സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റിസ് എൻ. വി.അഞ്ജാരിയ, ജസ്റ്റിസ് കെ. വി.അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത ജനുവരി 25ന് മാറ്റി. സിംഗിൾ ജഡ്ജി ബെഞ്ചിൻ്റെ വിധി ചോദ്യം ചെയ്‌ത് ഒക്ടോബർ 24ന് മുഖ്യമന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു.
മലയാളിയായ സാമൂഹിക പ്രവർത്തകൻ ടി. ജെ. എബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ സമർപ്പിച്ച മൂന്ന് ഹർജികളുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയത്.
മുഡ കേസിൽ വൻ ക്രമക്കേട് നടന്നതിന് തെളിവ് കണ്ടെത്തിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം ലോകായുക്തയ്ക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു. 1095 പ്ലോട്ടുകൾ ബിനാമി പേരുകളിലോ വഴിവിട്ടോ ആണ് കൈമാറിയതെന്നും ഇഡി കണ്ടെത്തിയതായി പറഞ്ഞു. ഇവയ്ക്ക് എല്ലാം ചേർത്ത് മതിപ്പ് വില ഏതാണ്ട് 700 കോടിയെന്നാണ് ഇഡി വ്യക്തമാക്കിയത്.
TAGS: KARNATAKA | MUDA SCAM
SUMMARY: HC issues notice on CM Siddaramaiah’s appeal against single bench order
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…