Categories: KARNATAKATOP NEWS

ഹൈക്കോടതിയുടെ തത്സമയ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക്

ബെംഗളൂരു: വാദം നടക്കുന്നതിന്റെ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി കർണാടക ഹൈക്കോടതി. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സ്വകാര്യ വ്യക്തികൾ കോടതിയുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഹേമന്ത് ചന്ദങ്കൗഡറുടേതാണ് ഉത്തരവ്. ഇതിനകം പോസ്റ്റ് ചെയ്ത ലൈവ് സ്ട്രീമിങ് വീഡിയോകൾ നീക്കംചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

കോടതി ദൃശ്യങ്ങൾ പരസ്യമായി പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ അഡ്വക്കേറ്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം. കോടതി നടപടികളുടെ എഡിറ്റിംഗ്, മോർഫിംഗ്, നിയമവിരുദ്ധമായ ഉപയോഗം എന്നിവ അടുത്തിടെയായി വർധിക്കുകയാണ്. കോടതിയുടെ അന്തസ്സിനെയും നിയമവിദഗ്ധരുടെ മനോവീര്യത്തെയും ഇത്തരം സംഭവങ്ങൾ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തത്സമയ സ്ട്രീമിംഗ് നിർത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടത്.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC bars upload of live-streamed court proceedings on social media

 

Savre Digital

Recent Posts

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, മികച്ച നടി റാണി മുഖര്‍ജി, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

ഡല്‍ഹി: 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ട്വല്‍ത്…

25 minutes ago

അന്‍സിലിന്റെ മരണം കൊലപാതകം; പെണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ്…

1 hour ago

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി പറയല്‍ നാളത്തേക്ക് മാറ്റി

ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ്…

1 hour ago

ബിരുദധാരികള്‍ക്ക് അവസരം; അരലക്ഷം ശമ്പളത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജോലി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസ്III)…

2 hours ago

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടക്കും. വിജ്ഞാപനം ഓഗസ്റ്റ് 7 ന് പുറപ്പെടുവിക്കും, നാമനിർദ്ദേശ പത്രിക…

2 hours ago

അഖിലേന്ത്യാ മലയാള കഥ, കവിത മത്സരം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 27, 28 തിയതികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് അഖിലേന്ത്യാ തലത്തില്‍ മലയാള കഥ, കവിത മത്സരം…

2 hours ago