ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) സെക്രട്ടറി എസ്. മനോഹറിൻ്റെ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പോലീസ് എംഎൽഎക്കെതിരെ കേസെടുത്തത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ വിമർശിക്കുകയും സംവരണം റദ്ദാക്കാനുള്ള സാധ്യത നിർദേശിക്കുകയും ചെയ്ത് യുഎസിൽ രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് യത്നാൽ ഇക്കാര്യം പറഞ്ഞത്. എന്നാൽ വ്യക്തിപരമായ അധിക്ഷേപം നടന്നതായി കെപിസിസി സെക്രട്ടറി നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം പരാതികളിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. അധിക്ഷേപകരമായ പരാമർശങ്ങൾ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC quashes FIR against BJP leader for remarks against Rahul Gandhi
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തില്‍ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരുക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.…
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ആർക്കെതിരെയും…
തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ്…
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം. ഷാർജയിലെ കേസുമായി…
ന്യൂഡൽഹി: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയർ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും…