വാൽമീകി കോർപറേഷൻ അഴിമതി; സിബിഐയോട് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ഹൈക്കോടതി

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.

അന്വേഷണം വേഗത്തിലാക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളായ ബസനഗൗഡ ആർ. പാട്ടീൽ (യത്നാൽ), രമേഷ് ജാർക്കിഹോളി, അരവിന്ദ് ലിംബാവലി, കുമാര ബംഗാരപ്പ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എം. നാഗപ്രസന്ന സിബിഐക്ക് നോട്ടീസ് അയച്ചത്. അഞ്ച് മാസമായിട്ടും കേസിൽ ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വെങ്കിടേഷ് പി. ദൽവായ് വാദിച്ചു.

എന്നാൽ, കേസിൽ കൃത്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും, ഉടൻ തന്നെ എല്ലാ വിവരങ്ങളും ശേഖരിക്കുമെന്നും സിബിഐക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രസന്നകുമാർ പറഞ്ഞു. മുൻ മന്ത്രി ബി. നാഗേന്ദ്രയും, മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ കേസിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ നിഷ്പക്ഷമായ അന്വേഷണം സാധ്യമാകൂ. ഇക്കാരണത്താൽ കുറ്റകൃത്യത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിക്കാൻ സിബിഐക്ക് നിർദ്ദേശം നൽകണമെന്നും അന്തിമ റിപ്പോർട്ട് അധികാരപരിധിയിലുള്ള കോടതിയിൽ സമർപ്പിക്കണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

TAGS: KARNATAKA | HIGH COURT
SUMMARY: BJP leaders move Karnataka HC seeking court-monitored CBI probe into Valmiki Development Corporation scam

Savre Digital

Recent Posts

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതി പിടിയിൽ, ​യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…

59 minutes ago

രാജസ്ഥാനിൽ ​തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചുകയറി; 15 മരണം

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. ​തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…

1 hour ago

മണ്ഡലകാലം; കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…

2 hours ago

കേരള പിറവി, കന്നഡ രാജ്യോത്സവം; വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകള്‍

ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…

2 hours ago

മെക്സിക്കോയില്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌ഫോടനം; 23 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരുക്ക്

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പരുക്കേറ്റവരെ…

3 hours ago

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…

3 hours ago