Categories: KARNATAKATOP NEWS

ശ്വാസം പിടിച്ചുവെച്ച് മരിച്ചതായി അഭിനയിച്ചു; അക്രമികൾ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ട യോഗ അധ്യാപിക രക്ഷപ്പെട്ടു

ബെംഗളൂരു: അക്രമികൾ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട യോഗ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിലെ 35 കാരിയായ യോഗാധ്യാപികയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ബിന്ദു (27), സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27) എന്നിവരെ ചിക്കബെല്ലാപുര പോലീസ് അറസ്റ്റ് ചെയ്തു.

ബിന്ദുവിന്റെ ഭർത്താവുമായി അധ്യാപികയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ സതീഷ് റെഡ്ഡിയെയാണ് യുവതിയെ ആക്രമിക്കാന്‍ ബിന്ദു നിയോഗിച്ചത്. ധനമിട്ടനഹള്ളിയിലിയെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് സതീഷ് റെഡ്ഡിയും കൂട്ടാളികളും അധ്യാപികയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ പീഡിപ്പിച്ച ശേഷം കേബിൾ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും മരിച്ചെന്നു ഉറപ്പുവരുത്തി ആഴം കുറഞ്ഞ കുഴിയില്‍ ഇട്ടശേഷം മണ്ണിട്ട് മൂടുകയുമായിരുന്നു. മനസ്സാന്നിധ്യവും, ശ്വാസം പിടിച്ചുവെച്ച് ദീർഘനേരം കഴിയാനുള്ള കഴിവുകളുമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അക്രമികള്‍ സ്ഥലവിട്ടതോടെ യുവതി പ്രദേശവാസികളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU | CRIME
SUMMARY:  Held her breath and pretended to be dead; A yoga teacher who was abducted and buried by assailants escaped

Savre Digital

Recent Posts

ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന്  നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോർപറേഷനുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ്…

22 minutes ago

ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ് എഴുത്തുകാരനും ബ്ലോഗറുമായ ആന്റണി മാത്യുവിനെയാണ്   ഒരു കോടി…

60 minutes ago

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്; അര്‍ജുന്‍ അടക്കം ജീവന്‍ നഷ്ടമായത് 11 പേര്‍ക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്‌. കഴി‍ഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍…

1 hour ago

ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ; ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ബനശങ്കരിയിലെ…

1 hour ago

ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്നതിനിടെ രണ്ടു​പേർ ലോറിയിടിച്ച് മരിച്ചു

കാസറഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…

2 hours ago

കീം; വിദ്യാർഥികൾ നൽകിയ ഹർജിയിൽ അന്തിമ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി ഇന്ന്…

2 hours ago