ബെംഗളൂരു: കേക്കിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബേക്കറികൾക്ക് നിർദേശം പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. ബെംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിലാണ് കാൻസറിന് സാധ്യതയുള്ള നിരവധി പദാർത്ഥങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തുടനീളമുള്ള 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. പരിശോധിച്ച സാമ്പിളുകളിൽ 12 എണ്ണത്തിൽ അപകടകരമായ കൃത്രിമ കളറിംഗ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങി കേക്കുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കോട്ടൺ കാൻഡിയിലും ഗോബി മഞ്ചൂരിയനിലും റോഡമിൻ-ബി ഉൾപ്പെടെയുള്ള കൃത്രിമ ഭക്ഷ്യ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ കണ്ടെത്തൽ.
TAGS: KARNATAKA | CAKES
SUMMARY: Karnataka Health dept instructs bakery to be careful after harmful chemicals found in cakes
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…