പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാൻഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേട്ടു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. രാഹുലിനെതിരെ നിരന്തരം പരാതികള്‍ ഉയരുന്നുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കേസുകള്‍ കൂടി നിലവിലുണ്ടെന്നും പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്ന ബന്ധം പരസ്പര സമ്മതപ്രകാരമായിരുന്നുവെന്നും രാഹുലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ വാദിച്ചു.
രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് രേഖകളും ഓഡിയോ സന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ സമർപ്പിച്ചു. ജാമ്യം ലഭിച്ചാല്‍ പ്രതി ഒളിവില്‍ പോകില്ലെന്നും, ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയായതിനാല്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
SUMMARY: Hearing on Rahul’s bail plea complete; verdict on Saturday
ബെംഗളൂരു: ഗദഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തില്‍ വീട് നിർമ്മാണത്തിനിടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നു പരിസര പ്രദേശങ്ങളില്‍ ഉത്ഖനനം ആരംഭിച്ച്…
തൃശ്ശൂര്‍: സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫിനെ(43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ…
ബെംഗളൂരു: കെഎൻഎസ്എസ് കൊത്തനൂർ കരയോഗം ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ജനുവരി 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത…
ബെംഗളൂരു: തൃശൂർ മതിലകം നെടുംപറമ്പിൽ എന്‍.കെ. രാജൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ബിടിഎം സെക്കന്‍ഡ്…
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര…
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ എസ്‌ഐടി…