തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലാ കലക്ടർ വി വിഗ്നേശ്വരിയുടെ ഫേസ് ബുക്ക് പോസ്റ്റ്: വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന IMD യുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും – എല്ലാ തലങ്ങളിലുമുള്ളതും എല്ലാ തരത്തിലുമുള്ളതും – നാളെ (25.07.2025) അടച്ചിരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ദയവായി ഓർക്കുക, ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുൻകരുതൽ ഇടവേളയാണ്.
എറണാകുളം ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലൈ 25) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
കോട്ടയം: ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽതാലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ജോൺ വി സാമുവൽ വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
SUMMARY: Heavy rain; Educational institutions in three districts to remain closed tomorrow
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,…
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാർതീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേദ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെവാർത്താസമ്മേളനത്തിലായിരുന്നു…
ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ…
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കൺവാടികൾ,…
ബെംഗളൂരു: ബെംഗളൂരുവിലെ ഗായക കൂട്ടായ്മയായ സിങ്ങേഴ്സ് ആന്‍റ് ആര്‍ട്ടിസ്റ്റ് ക്ലബ്ബിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍…
ബെംഗളൂരു: തിരുപ്പിറവിയുടെ 1500 വർഷങ്ങൾ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ ക്യാമ്പയിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.…