KERALA

കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര മുടങ്ങി. ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയില്‍ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ട്.
SUMMARY: Heavy rain. Helicopter could not land; Vice President’s visit to Guruvayur postponed

NEWS DESK

Recent Posts

കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ; 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും

തിരുവനന്തപുരം : പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത്…

4 hours ago

കെ.എന്‍.എസ്.എസ് രാജാജിനഗർ കരയോഗം കുടുംബസംഗമം 12 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 3 മണി…

5 hours ago

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്‌ നോർക്ക ഇൻഷുറൻസ് മേള 19വരെ തുടരും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച നോർക്ക ഇൻഷുറൻസ് മേള വിവിധ മലയാളി സഘടനകളുടെയും…

5 hours ago

പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി…

6 hours ago

പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയാണ് റെയില്‍വേ ഗേറ്റിന്റെ ഇരുമ്പ്…

6 hours ago

ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന…

6 hours ago