LATEST NEWS

കനത്ത മഴ; കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസറഗോഡ്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷൻ സെൻ്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം മുമ്പ് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളില്‍ മാറ്റമില്ല.

അതേസമയം വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്‍ലോ അലേര്‍ട്ട്. ഞായറാഴ്ച വരെ വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

SUMMARY: Heavy rain; Holiday for educational institutions in Kasaragod district tomorrow

NEWS BUREAU

Recent Posts

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…

1 hour ago

കളങ്കാവല്‍ 50 കോടി ക്ലബിലേക്ക്; നാലു ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

കൊച്ചി: മമ്മൂട്ടി-വിനായകൻ കോമ്പിനേഷനില്‍ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവല്‍. റിലീസ്…

2 hours ago

ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച്‌ ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍…

3 hours ago

സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ ‘സുവര്‍ണ്ണലയ സംഗമം’ ജനുവരി 18 ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ സുവര്‍ണ്ണലയ സംഗമം ജനുവരി 18-ാം തീയതി ഷെട്ടിഹള്ളി ദൃശ്യ…

3 hours ago

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…

4 hours ago

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ…

5 hours ago