മലപ്പുറം: ശക്തമായ മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 25ന്) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് മദ്റസകള്‍, ട്യൂഷൻ സെൻ്ററുകള്‍ ഉള്‍പ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടർ വി.ആർ വിനോദ് അറിയിച്ചു.
നാളെ അഞ്ച് വടക്കൻ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കണ്ണൂർ, കാസറഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലർട്ടാണ്. മറ്റന്നാള്‍ 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് റെഡ് അലർട്ട്. സംസ്ഥാനത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. ഇന്നു മുതല്‍ 28 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കേരള കർണാടക ലക്ഷദ്വീപ് തീരത്തുള്ളവർക്കാണ് മുന്നറിയിപ്പ്.
TAGS : HEAVY RAIN KERALA
SUMMARY : Heavy rain: Holiday for educational institutions in Malappuram district tomorrow
ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…
ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ്…
കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്.…