തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയിലും പാലക്കാടും മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. അതാത് ജില്ലാ കലക്ടർമാരാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. സ്കൂളുകള്‍, കോളജുകള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്റസകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസറഗോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളിൽ സാധ്യതയുള്ളത്. ഇതിനാൽ തന്നെ സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 25വരെയുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.
SUMMARY: Heavy rain: Holiday for educational institutions in three districts tomorrow
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് അടിവാരം…
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം…
കൊല്ലം: കൊല്ലത്ത് മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ…
തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന്…
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും…
തിരുവനന്തപുരം: 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്കാണ്…