LATEST NEWS

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ജൂണ്‍15) മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇന്നുമുതല്‍ പതിനേഴാം തീയതി വരെ കോഴിക്കോട് ജില്ലയില്‍ റെഡ് അലേർട്ട് ആണ്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

TAGS : WAYANAD
SUMMARY : Heavy rain: Holiday for educational institutions in Wayanad district tomorrow

NEWS BUREAU

Recent Posts

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…

2 minutes ago

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…

7 minutes ago

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…

55 minutes ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…

2 hours ago

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…

3 hours ago

ശബരിമല തീര്‍ത്ഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 18 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…

4 hours ago