Categories: KERALATOP NEWS

കേരളത്തില്‍ ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയോരമേഖലകളില്‍ മഴ കനത്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ച ഇടങ്ങളില്‍ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
<br>

TAGS : RAIN UPDATES | KERALA
SUMMARY : Heavy rain in Kerala today; Rain warning in eight districts

Savre Digital

Recent Posts

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…

2 hours ago

അമേരിക്കയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് ഗുരുതര പരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…

2 hours ago

സ​വ​ര്‍​ക്ക​റെ​യും ഹെ​ഡ്‌​ഗേ​വ​റെ​യും കുറിച്ച് കേ​ര​ള​ത്തി​ല്‍ പ​ഠി​പ്പി​ക്കി​ല്ലെന്ന് മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി

തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…

4 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന

ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…

5 hours ago

മൈസൂരുവിൽ കുളിമുറിയിലെ ഗീസറിൽ നിന്ന് ചോർന്ന ഗ്യാസ് ശ്വസിച്ച് സഹോദരിമാർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…

5 hours ago

ബോളിവുഡ് നടൻ സതിഷ് ഷാ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…

5 hours ago