KERALA

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
ഇന്ന് തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, മധ്യ കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, കൊങ്കണ്‍, വടക്കു കിഴക്കന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: Heavy rain likely in the state today; Orange alert in 5 districts, Yellow alert in 9 districts
NEWS DESK

Recent Posts

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ചെറുപുഴ കോഴിച്ചാൽ വയലിൽ കുടുംബാംഗം അന്നമ്മ തോമസ് (59) ബെംഗളൂരുവിൽ അന്തരിച്ചു. ജാലഹള്ളിക്ക് സമീപം ഷെട്ടിഹള്ളിയിലായിരുന്നു താമസം.…

16 minutes ago

രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോണ്‍ ടാറ്റ അന്തരിച്ചു

മുംബൈ: ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പോറ്റമ്മയുമായ സിമോണ്‍ ടാറ്റ (95 വയസ്) അന്തരിച്ചു.…

54 minutes ago

മണ്ണെണ്ണയ്ക്ക് വിലക്കയറ്റം; ആറ് മാസത്തിനിടെ ഉയര്‍ന്നത് 13 രൂപ

തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ…

2 hours ago

ബലാത്സംഗക്കേസ്: മുൻകൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതില്‍ ഹർജി സമർപ്പിച്ചു.…

3 hours ago

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതമുള്ളയാള്‍, പ്രതിക്ക് സംരക്ഷണമൊരുക്കുന്ന നടപടികള്‍ ചിലര്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…

4 hours ago