LATEST NEWS

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് മീന്‍ പിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും അടുത്ത മണിക്കൂറുകളില്‍ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.
SUMMARY: Heavy rain likely in the state today; Orange alert in five districts

WEB DESK

Recent Posts

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; മലിനീകരണത്തോത് 350ന് മുകളില്‍

ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…

47 minutes ago

ചിക്കബെല്ലാപുരയില്‍ വാഹനാപകടം; കാസറഗോഡ് സ്വദേശിനി മരിച്ചു

ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…

1 hour ago

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…

2 hours ago

കോഴിക്കോട് ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം; രണ്ട് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. പലചരക്ക്…

2 hours ago

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ശ്വസിച്ചു വിദ്യാർഥി മരിച്ചു. ആന്ധ്ര…

2 hours ago

മുരാരി ബാബു ജയിലിലേക്ക്; റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു. 14…

3 hours ago