ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് നഗരത്തല്‍ മഴയും ഇടിമിന്നലും മേഘാവൃതമായ അന്തരീക്ഷവുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ തന്നെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടാകുന്ന നഗരത്തിൽ എല്ലാവിധ മുകൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബിബിഎംപി അറിയിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ രണ്ടാഴ്ച നേരത്തെയാണ് ഇത്തവണ ബെംഗളുരുവിൽ കാലവര്‍ഷം എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 15 നാണ് തെക്കു പടിഞ്ഞാറൻ മൺസൂൺ എത്തിയതെങ്കിൽ ഇത്തവണ 15 ദിവസം മുമ്പേ ഈ വർഷത്തെ കാലവർഷം ആരംഭിച്ചു കഴിഞ്ഞു.
ഞായറാഴ്ച ബെംഗളുരുവിൽ കനത്ത മഴയാണ് പെയ്തത്. രാവിലെ കനത്ത ചൂടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ് ആരംഭിച്ച ശക്തമായ മഴ ഏറെനേരം നീണ്ടുനിന്നു. രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന മഴ കാരണം പലയിടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. നഗരത്തിൽ ജൂൺ 6, ജൂൺ 7 തീയതികളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
TAGS: BENGALURU UPDATES, RAIN UPDATES
KEYWORDS: Heavy rain predicted for next five days in bangalore
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…
കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…
തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…
തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്.…
ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ,…