തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാ ണാസുര സാഗർ, മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലാണ് ജലനിര പ്പ് ഉയർന്നതിനാൽ റെഡ് അലർട്ട് പ്ര ഖ്യാപിച്ചിരിക്കുന്നത്.
മാട്ടുപെട്ടി, കല്ലാർകുട്ടി, പെരിങ്ങൽകു ത്ത് ഡാമുകളിലും മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലും മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നു വിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസര ങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
അതേസമയം ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ട യം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശ ക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൊച്ചി: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമർപ്പിച്ച ഹർജികള്‍…
ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ…
കണ്ണൂർ: അലവിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69)…
ഡല്‍ഹി: ബിജെപിയുടെ വിഷയങ്ങളില്‍ ആർഎസ്‌എസ് ഇടപെടാറില്ലെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്‌എസ് അല്ലെന്നു മോഹൻ…
കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി ഉത്തരവ്. തെളിവുകള്‍ നേരിട്ട് പരിശോധിച്ച്…
ബെംഗളൂരു: സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആൺകുഞ്ഞിന് ജന്മം നൽകി. കര്‍ണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത…