ഇടുക്കി: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ (19.5.2024) രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചതായി ജില്ല ഭരണകൂടം.
വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം.
ടൂറിസത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…
തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…
കോട്ടയം: സംവിധായകൻ നിസാര്‍ അബ്‌ദുള്‍ ഖാദര്‍ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരിയാണ്…
കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും…
പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്…
പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…