കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും കോഴിക്കോട് കലക്ടർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻഡ് റെസ്ക്യു, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കാലവർഷക്കെടുതികൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. ഉച്ചക്ക് തുടങ്ങിയ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മരുതോങ്കര വില്ലേജിൽ 16 കുടുംബങ്ങളിലായി 49 പേരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അപകട ഭീഷണിയിലുള്ളവരെ തൊട്ടടുത്ത ബന്ധു വീടുകളിലേക്കും മാറ്റി.
SUMMARY: Heavy rain: Restrictions on Thamarassery and Kuttiadi Churam roads
മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…
ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്കി. ബെൽത്തങ്ങാടി കൽമഡ്ക പജിരഡ്ക…
തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക് ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…
ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…
കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…