Categories: KARNATAKATOP NEWS

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 13 ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബിദർ, കലബുർഗി, യാദ്ഗിർ, റായ്ച്ചൂർ, ബെള്ളാരി, വിജയപുര, ഗദഗ്, ബാഗൽകോട്ട്, ശിവമൊഗ, ചിക്കമഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സെപ്റ്റംബർ നാല് വരെ തീരദേശ കർണാടകയിലെ ജില്ലകളിൽ വ്യാപകമായ മഴ തുടരുമെന്ന് ഐഎംഡി അറിയിച്ചു. കർണാടക തീരത്ത് 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയായിരിക്കും. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 27 ഡിഗ്രി സെൽഷ്യസും, 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

TAGS: KARNATAKA | RAIN
SUMMARY: Widespread rain predicted in 13 districts of Karnataka, Orange alert issued

Savre Digital

Recent Posts

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

30 minutes ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

54 minutes ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

1 hour ago

ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…

2 hours ago

2027 മുതല്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും

ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…

2 hours ago

മട്ടന്നൂരില്‍ വീട് കുത്തിതുറന്ന് 10 പവൻ സ്വര്‍ണവും പതിനായിരം രൂപയും കവര്‍ന്ന പ്രതി പിടിയില്‍

കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…

3 hours ago