കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിരുന്നു. അടുത്ത രണ്ടു ദിവസത്തേക്ക് കൂടി സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമഗളുരു എന്നീ ജില്ലകളിൽ ഐഎംഡി റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിച്ചേക്കും. കഴിഞ്ഞ ശനിയാഴ്ച മുതൽ ബുധനാഴ്ച്ച വരെ നഗരത്തിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിൽ നഗരത്തിലെ വിവിധയിടങ്ങളിൽ 130 എംഎം മഴയാണ് പെയ്തത്. 500 വീടുകൾ വെള്ളത്തിനടിയിലായി. 20 ലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകി. അണ്ടർപാസുകളും ഫ്ലൈ ഓവറുകളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ പല പ്രദേശങ്ങളിലും പൊതു ബസ് സർവീസുകൾ തടസ്സപ്പെട്ടു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയെന്നാണ് ഗ്രേറ്റർ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് കമ്മീഷണർ മഹേശ്വർ റാവു വിശേഷിപ്പിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കാനും അദ്ദേഹം നിർദേശിച്ചു.

TAGS: KARNATAKA | RAIN
SUMMARY: Heavy rain to lash in parts of Karnataka, red alert for five districts

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

7 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

8 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

8 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

8 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

9 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

9 hours ago