ബെംഗളൂരു: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ എന്നീ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബെലഗാവി, ബാഗൽകോട്ട്, ബീദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുർഗി, കോപ്പാൾ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിത്രദുർഗ, ദാവൻഗരെ, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകുരു ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു.
ഗോകർണ, മണി, പുത്തൂർ, കാർക്കള, ഷിരാഡി, അങ്കോള, ബെൽത്തങ്ങാടി, ഭാൽക്കി, ശൃംഗേരി, ഉഡുപ്പി, കോട്ട, ധർമസ്ഥല, സിദ്ധാപുര, ഗംഗാവതി, പനമ്പൂർ, ബദാമി, കമ്മാരടി, ജയപുര തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അതിശക്തമായ മഴയാണ് ലഭിച്ചത്. ബെംഗളൂരുവിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. വരും ദിവസങ്ങളിലും സമാന സ്ഥിതി തുടരുമെന്ന് ഐഎംഡി അറിയിച്ചു.
TAGS: KARNATAKA | RAIN UPDATES
SUMMARY: Rain Alert, Yellow Alert Issued for Seven Districts in Karnataka
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…
സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…
കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…
ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…