WORLD

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 17 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ ജില്ലയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

അഫ്ഗാന്റെ വിവിധ പ്രദേശങ്ങളിലെ കനത്ത മഞ്ഞുവീഴ്ചയും ജനങ്ങളെ വലയ്ക്കുകയാണ്. ദീർഘകാലത്തെ വരൾച്ചയ്ക്ക് പിന്നാലെ എത്തിയ കനത്ത മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ വെള്ളപ്പൊക്കത്തിലാക്കിയത്.

മധ്യ, വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. 1800ലേറെ കുടുംബങ്ങളെ പ്രളയം ബാധിച്ചെന്നാണ് ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകള്‍.

മഴയിലും വെള്ളപ്പൊക്കത്തിലും നൂറുകണക്കിന് വീടുകൾ പൂർണ്ണമായും തകർന്നു. കൃഷിയിടങ്ങളും റോഡുകളും നശിക്കുകയും നിരവധി കന്നുകാലികൾ ചാവുകയും ചെയ്‌തിട്ടുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിൽ പലതും ഒറ്റപ്പെട്ട നിലയിലാണ്.

വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശിച്ചു. കാലാവസ്ഥാ വ്യതിയാനവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ദുരന്തത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. പ്രളയബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. അതേസമയം

വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂലചനം അഫ്ഗാനിസ്ഥാന്റെ വിവിധ പ്രദേശങ്ങളിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

SUMMARY : Heavy rains and flash floods in Afghanistan; 17 dead

NEWS DESK

Recent Posts

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…

36 minutes ago

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി…

1 hour ago

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ബലാത്സംഗ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍…

1 hour ago

യു എസില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: മി​സി​സി​പ്പി​യി​ലെ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ഇ​വി​ടെ…

2 hours ago

സ്വാമി വിവേകാനന്ദ ജയന്തിയും ദേശീയ യുവജന ദിനാഘോഷവും ഇന്ന്

ബെംഗളൂരു: വിവേകാനന്ദ സ്കൂള്‍ ഓഫ് യോഗയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്വാമി വിവേകാനന്ദ ജയന്തി, ദേശീയ യുവജന ദിനാഘോഷം…

2 hours ago

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച…

3 hours ago