തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്.
അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്.
കേരള – കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
SUMMARY: Heavy rains are coming; Red alert in three districts, orange alert in five districts
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ്…
ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. …
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 98-മത് മഹാസമാധി ദിനാചാരണം സെപ്റ്റംബർ 21ന് അൾസൂരു, മൈലസാന്ദ്ര, എസ് എൻ…
ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപവത്കരണവും മടിവാള സേവരി ഹോട്ടലിൽ നടന്നു.…
ഏറ്റുമാനൂര്‍: പുന്നത്തുറയില്‍ നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് മെയിൽ നഴ്സിന് ദാരുണാന്ത്യം. ഇടുക്കി കാഞ്ചിയാറില്‍നിന്ന് കോട്ടയം മെഡിക്കല്‍…
കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. ഷൈനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രേഖപ്പെടുത്തിയത്.…