KERALA

കനത്ത മഴ; ബാണസുരസാഗർ ഡാമിലെ ഷട്ടർ ഉയർത്തും

വയനാട്: ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് (ജൂലൈ 25) രാവിലെ 10 മുതല്‍ സ്പില്‍വെ ഷട്ടര്‍ 30 സെന്റീ മീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു..

നിലവില്‍ ഷട്ടര്‍ 15 സെന്റീ മീറ്റര്‍ തുറന്നിട്ടുണ്ട്.സെക്കന്റില്‍ 12.20 ക്യുമെക്‌സ് വെള്ളം ഘട്ടംഘട്ടമായിപുഴയിലേക്ക് ഒഴുക്കി വിടും. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അതസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത. ആറ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്
SUMMARY: Heavy rains; Banasura Sagar Dam shutters to be raised

NEWS DESK

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍  ജീവനക്കാരിയാണ്. ഭർത്താവ്:…

20 minutes ago

നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല”; പര്‍ദയിട്ട് പ്രതിഷേധിച്ച്‌ സാന്ദ്ര തോമസ്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…

45 minutes ago

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…

2 hours ago

സ്‌കൂളില്‍ നിന്നു നല്‍കിയ അയണ്‍ ഗുളികകള്‍ മുഴുവന്‍ കഴിച്ചു; മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…

3 hours ago

ട്രെയിനിൽ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം: പ്രതി പിടിയിൽ

തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും…

3 hours ago

ബെംഗളൂരു വിമാനത്താവളത്തിനു വീണ്ടും വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ്…

4 hours ago