തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കണ്ണൂര്‍-കാസറഗോഡ് ജില്ലകളിലെ തീരങ്ങളിലും കന്യാകുമാരി തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് തുടരും.
SUMMARY: Heavy rains expected in Kerala; Orange alert in 9 districts today
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്‍റെ മരണത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെയും കെഎസ്‌ഇബിയെയും പോലീസ് പ്രതി ചേർക്കും. സ്കൂളിന്…
കണ്ണൂർ: ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. കുഞ്ഞിനായുള്ള തെരച്ചില്‍ തുടരുകയാണ്. റിമ എന്ന യുവതിയാണ് രണ്ടര…
സൗദി: വാഹനാപകടത്തെ തുടർന്ന് രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അല്‍വലീദ് ബിൻ ഖാലിദ് ബിൻ ത്വലാല്‍…
കോട്ടയം: വാഗമണ്ണില്‍ ചാർജിങ് സ്റ്റേഷനില്‍ കാർ ഇടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട്…
ബെംഗളൂരു: നഗരത്തിലെ 40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായ സംഭവത്തിൽ അന്വേഷണം ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച്(സിസിബി) ഏറ്റെടുത്തു. വെള്ളിയാഴ്ചയാണ്…
ബെംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ…