KERALA

സംസ്ഥാനത്ത് മഴ കനക്കും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 10-ാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
SUMMARY: Heavy rains expected in the state; Yellow alert in four districts tomorrow

NEWS DESK

Recent Posts

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; 9 ആപ്പുകളിൽ നിന്നു കൂടി ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…

1 hour ago

ഡി.കെ. സുരേഷിനെ ഇഡി രണ്ടാമതും ചോദ്യം ചെയ്തു

ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…

1 hour ago

കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…

1 hour ago

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്‌. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…

2 hours ago

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…

3 hours ago

ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ആരോഗ്യ സെമിനാർ

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…

3 hours ago