KERALA

മഴ ശക്തം; ഇടുക്കിയില്‍ വെള്ളപ്പൊക്കം, നിർത്തിയിട്ടിരുന്ന വാഹനം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി

ഇടുക്കി: അതിശക്തമായ മഴയില്‍ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളമുയര്‍ന്നു. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കും. കട്ടപ്പനക്ക് സമീപം ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാഹനം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.

 

രാവിലെ എട്ടുമണിയോടെമുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലായി. കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തി. ഹൈറേഞ്ചില്‍ മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്.

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. മഴ കനക്കുന്നതിനാല്‍ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
SUMMARY: Heavy rains; Floods in Idukki

NEWS DESK

Recent Posts

സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

ഇടുക്കി: ദേ​വി​കുളം സിപിഐഎം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്…

11 minutes ago

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെ​റ്റി. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്നും പാലക്കാട്ടേക്കുവന്ന ട്രെയിനാണ് പാളംതെ​റ്റിയത്.…

18 minutes ago

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; കലാകിരീടം ചൂടി കണ്ണൂര്‍

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ്…

33 minutes ago

സ​തീ​ശ​ൻ ഇ​ന്ന​ലെ പൂ​ത്ത ത​ക​ര; എൻഎസ്എസ്സിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗ്’ – വെള്ളാപ്പള്ളി

ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…

4 hours ago

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…

4 hours ago

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ക​ണ്ണൂ​ർ: ഇ​രി​ട്ടി എ​ട​ക്കാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​ർ​ത്തു​പ​ക്ഷി​ക​ളി​ൽ നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്…

4 hours ago