കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. രാജ്യത്ത് കനത്ത നാശനഷ്ടമാണ് മഴ ഉണ്ടായതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് അറിയിച്ചു. നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച 24 മണിക്കൂറിനിടെ 323 മില്ലിമീറ്റര്‍ മഴയാണ് നേപ്പാളില്‍ പെയ്തത്.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ സമീപ പ്രദേശത്താണ് ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായത്. നേപ്പാള്‍ സൈന്യവും സായുധ പോലീസ് സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 54 വര്‍ഷത്തിനിടിയില്‍ നേപ്പാളില്‍ ലഭിച്ച ഏറ്റവും വലിയ മഴയാണിതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ 26-ാം തീയതി മുതലാണ് കാഠ്മണ്ഡുവിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ തുടങ്ങിയത്. നൂറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ?ഗതാ?ഗതം പൂര്‍ണമായും സ്തംഭിച്ചു. അപകടമേഖലകളില്‍ താമസിക്കുന്നവര്‍ സ്ഥലത്ത് നിന്നും ഉടന്‍ മാറണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. രാജ്യത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നേപ്പാളില്‍ മണ്‍സൂണ്‍ സാധാരണയായി ജൂണ്‍ 13-ന് ആരംഭിച്ച് സെപ്റ്റംബര്‍ അവസാനത്തോടെ അവസാനിക്കും. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ അവസാനം വരെ മണ്‍സൂണ്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സാധാരണയായി രാജ്യത്ത് ശരാശരി 1,472 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ 1,586.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകള്‍ തകര്‍ന്നു. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
TAGS : NEPAL | HEAVY RAIN | FLOOD
SUMMARY : Heavy rains, floods in Nepal. 112 dead, heaviest rains in 54 years, Met department says
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…