KARNATAKA

ശക്തമായ മഴ; കനത്ത നാശം, വെള്ളപ്പൊക്കത്തെ തുടർന്ന് നാല് പാതകൾ അടച്ചിട്ടു

ബെംഗളൂരു: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ. മലനാട്, തീരദേശ,വടക്കന്‍ ജില്ലകളിലാണ് മഴ കനത്ത നാശമുണ്ടാക്കിയാത്. ഒട്ടേറെ വീടുകളും പാലങ്ങളും റോഡുകളും തകർന്നു. ശിവമോഗയിലും ചിക്കമഗളൂരുവിലും ബെളഗാവിലും കനത്ത നാശനഷ്ടങ്ങളാണ് മഴ മൂലം സംഭവിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്ന് കർണാടകയിൽനിന്ന് ഗോവയിലേക്കുള്ള നാല് റോഡുകൾ അടച്ചിട്ടു. ബെളഗാവി ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 748-ന്‌ കീഴിലുള്ള ഖാനപുർ, ജാംബോട്ടി, ചോർള വഴിയുള്ള പാതകളാണ് അടച്ചത്. നിലവിൽ ചന്ദ്ഗഢ്‌ വഴിയുള്ള പാതയിലൂടെ മാത്രമേ വാഹനങ്ങൾക്ക് ഗതാഗത അനുമതിയുള്ളൂ.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളൂരു ജില്ലയിലെ 5 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം ഇന്ന്  അവധി പ്രഖ്യാപിച്ചു. കലസ, ശൃംഗേരി, കൊപ്പ, നരസിംഹരാജപുര, മുഡിഗെരെ എന്നീ താലൂക്കുകളിലെ അങ്കണവാടി, പ്രൈമറി ഹൈസ്കൂൾ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

ഹാസൻ ജില്ലയിലെ സക്ലേഷ്‌പൂരിനടുത്തുള്ള ദേശീയപാത 75-ലെ മാരേനഹള്ളിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ബുധനാഴ്ച അർധരാത്രി മുതൽ ബെംഗളൂരു -മംഗളൂരു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് ബെംഗളൂരു-മംഗളൂരു ദേശീയപാത ഷിരാഡിഘട്ടിൽ മഴയ്ക്ക് ശമനമുണ്ടാകുന്നതുവരെ അടച്ചിട്ടതായി ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ലതാകുമാരി അറിയിച്ചു. ഹാസനിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബേലൂർ -ചാർമാഡി -മംഗളൂരു റൂട്ട് തിരഞ്ഞെടുക്കണം. അതുപോലെ, മംഗളൂരുവിൽനിന്നുള്ളവർക്ക് സംപാജെ – ചാർമാഡി ഘട്ട് -ബേലൂർ റൂട്ടിലൂടെ ബെംഗളൂരുവിലെത്താമെന്നും കെ.എസ്. ലതാകുമാരി അറിയിച്ചു.
SUMMARY: Heavy rains; heavy damage, four roads closed due to flooding

 

NEWS DESK

Recent Posts

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

5 minutes ago

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ച്‌ അപകടം; നാല്പത് ഇന്ത്യക്കാര്‍ മരിച്ചു

മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ കത്തി…

1 hour ago

രാജസ്ഥാനിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…

2 hours ago

കുരങ്ങിന്റെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്

ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…

2 hours ago

പൊതുഇടങ്ങളിൽ മാലിന്യം കത്തിച്ചാൽ ഇനി ക്രിമിനൽ കേസ്

ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…

3 hours ago

കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…

3 hours ago