LATEST NEWS

ഡല്‍ഹിയില്‍ കനത്ത മഴ: മുന്നൂറോളം വിമാന സര്‍വീസുകള്‍ വൈകി, പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി.

കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കൂടി ദില്ലിയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
SUMMARY: Heavy rains in Delhi: Around 300 flights delayed, flood alert in Delhi

NEWS DESK

Recent Posts

മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്; മൊബൈല്‍ ആപ്പ് തയ്യാറാക്കി ബെവ്‍കോ

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…

2 minutes ago

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…

27 minutes ago

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍…

1 hour ago

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ ഭീഷണിയില്‍ പ്രധാനപ്രതി അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം…

1 hour ago

‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് 160 സീറ്റുകള്‍ തരാമെന്ന് രണ്ടുപേര്‍ വന്ന് പറഞ്ഞു, ഞാനും രാഹുലും നിരസിച്ചു’ -ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍

മുംബൈ:​ ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി…

2 hours ago

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…

3 hours ago