LATEST NEWS

കർണാടകയിൽ കനത്ത മഴ: തീരദേശ, മലനാട് മേഖലകളിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്; വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച രാത്രി വൈകിയും മഴ ശക്തിയായി തുടരുകയാണ്. ഇതേ തുടര്‍ന്ന് നദികൾ കരകവിഞ്ഞൊഴുകുകയും അണക്കെട്ടുകളിലേക്ക് വലിയ അളവിൽ വെള്ളം ഒഴുകിയെത്തുകയും ചെയ്തു.

ഹാസൻ ജില്ലയിലെ ഷിരാഡിയിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ 40 സെന്റീമീറ്റർ മഴ പെയ്തു. കനത്ത മഴയെത്തുടർന്ന് ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡുകളിൽ വെള്ളം കയറി. ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

കുടകിലും രണ്ടുദിവസമായി മഴ ശമനമില്ലാതെ തുടരുകയാണ്. താഴ്ന്നപ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലാണ്. ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഹാരംഗി അണക്കെട്ടിൽ ജലനിരപ്പുയരുന്നതിനാൽ തീരവാസികൾ ജാഗ്രതപുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

ഇന്നും നാളെയും റെഡ് അലർട്ട്

ഓഗസ്റ്റ് 18, 19 തീയതികളിൽ ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നീ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഉൾപ്രദേശങ്ങളിൽ ചിത്രദുർഗ, ദാവൻഗെരെ, ചാമരാജനഗർ, ബെല്ലാരി, വടക്കൻ ഉൾപ്രദേശങ്ങളിൽ യാദ്ഗിർ, വിജയപുര, ഹാവേരി, ബെൽഗാം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, മൈസൂരു, മാണ്ഡ്യ, തുംകൂരു, കോലാർ, ബീദർ, കലബുറഗി, റായ്ച്ചൂർ, ബാഗൽകോട്ട്, ധാർവാഡ്, കൊപ്പൽ, വിജയനഗർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, 

സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മുൻകരുതൽ നടപടിയായി, ചിക്കമഗളൂരു ജില്ലയിലെ ആറ് താലൂക്കുകളിലെയും ഉത്തര കന്നഡ ജില്ലയിലെ 10 താലൂക്കുകളിലെയും ദക്ഷിണ കന്നഡ, കുടക്, ശിവമോഗ ജില്ലകളിലെ എല്ലാ താലൂക്കുകളിലെയും അംഗൻവാടികൾ, പ്രൈമറി, ഹൈസ്കൂളുകൾ എന്നിവയ്ക്ക് ജില്ലാ ഭരണകൂടങ്ങൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഹാസൻ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ സകലേഷ്പൂർ, ബേലൂർ, ആലൂർ താലൂക്കുകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടി, പ്രൈമറി, ഹൈസ്കൂളുകൾക്ക് അവധി നൽകാൻ ഹാസൻ ഡെപ്യൂട്ടി കമ്മീഷണർ ലതാകുമാരി ഉത്തരവ് പുറപ്പെടുവിച്ചു.
SUMMARY: Heavy rains in Karnataka: Coastal, Malnad regions on red alert for two days; Today is a holiday for schools in various districts

NEWS DESK

Recent Posts

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

10 minutes ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

31 minutes ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

44 minutes ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

1 hour ago

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

3 hours ago