ബെംഗളൂരു: സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (വെള്ളി 29-08- 2025) ഡെപ്യൂട്ടി കമ്മീഷണർ അവധി നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ അംഗൻവാടി കേന്ദ്രങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ, സർക്കാർ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്.
ബെളഗാവി, ധാർവാഡ്, ഹാവേരി, ബാഗൽകോട്ട്, ബിദർ, ഗദഗ്, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ചിക്കമഗളൂരു, കുടക്, ശിവമോഗ, ബെല്ലാരി, ചാമരാജനഗർ, മൈസൂരു, ചമരാജനഗർ, ചിക്കബല്ലാപുര, എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ബെംഗളൂരുവിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും എന്നാല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്: സെപ്റ്റംബർ 1 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരത്ത് മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
SUMMARY: Heavy rains likely until September 1; Orange alert in coastal districts
കോഴിക്കോട്: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങള്‍ നല്‍കിയ നാലുപേരെയും പോലീസ് അറസ്റ്റ്…
വാഴ്സോ: : മധ്യ പോളണ്ടിലെ റാഡോമിൽ എയർ ഷോയുടെ റിഹേഴ്‌സലിനിടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പോളിഷ് വ്യോമസേനയുടെ എഫ്-16…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവരെ എം.എല്‍.എ സ്ഥാനത്ത് ഇരുത്തുന്നത് ശരിയല്ലെന്നും…
കണ്ണൂർ: മട്ടന്നൂർ കോളാരിയില്‍ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍…
സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്കും ചൈനയിലേക്കും യാത്ര തിരിച്ചു. 15-ാമത് ഇന്ത്യ- ജപ്പാന്‍…