Categories: KARNATAKATOP NEWS

കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിലെ ജില്ലകളിൽ നാളെ റെഡ് അലർട്ട്

ബെംഗളൂരു: തീരദേശ കർണാടക ജില്ലകളിൽ നാളെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവയുൾപ്പെടെ തീരപ്രദേശത്തുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും താമസക്കാരും അധികൃതരും ജാഗ്രത പാലിക്കാനും ഐഎംഡി നിർദ്ദേശിച്ചു.

അടിയന്തര പ്രതികരണ സംവിധാനങ്ങൾ നിലവിലുണ്ടെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ ജില്ലാ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. തീരദേശ കർണാടകയ്ക്ക് പുറമേ, കേരളത്തിലും മാഹിയിലും ഇതേ കാലയളവിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.

TAGS: KARNATAKA| RAIN UPDATES
SUMMARY: Heavy rains predicted in coastal karnataka red alert declared

Savre Digital

Recent Posts

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

24 minutes ago

കോട്ടയം റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം

കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…

2 hours ago

കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; എട്ടു പേര്‍ അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…

3 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…

3 hours ago

തായ്‌ലൻഡില്‍ നിന്ന് കോടികള്‍ വിലവരുന്ന പക്ഷികളുമായി ദമ്പതികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി: തായ്‌ലൻഡില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസാണ് കോടികള്‍ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ…

4 hours ago