ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരു അർബൻ, തുമകുരു, ചിക്കബല്ലാപുർ, കോലാർ, രാമനഗര, മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലാണ് ഒക്ടോബർ 16നും 17നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്‌ടോബർ 14 മുതൽ 18 വരെ തീരപ്രദേശങ്ങളിലും കർണാടകയുടെ തെക്കൻ ഭാഗങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരുവിൽ ഒക്ടോബർ 13 വരെ 72 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മഴ തുടരും.
ഒക്ടോബറിൽ ബെംഗളുരുവിലെ ശരാശരി മൊത്തം മഴ 168.3 മില്ലിമീറ്ററാണ്. വരും ദിവസങ്ങളിൽ നഗരത്തിലും വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇക്കാരണത്താൽ തന്നെ വൈകീട്ട് അടിപ്പാതകൾ വഴിയുള്ള യാത്രകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബിബിഎംപിയോട് ഐഎംഡി നിർദേശിച്ചു.
TAGS: KARNATAKA | RAIN UPDATES
SUMMARY: IMD issues yellow alert for nine districts in Karnataka
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…
തിരുവനന്തപുരം: പ്രീ പോള്‍ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിരുവനന്തപുരം…
തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…
കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും…
ഭോപ്പാൽ: മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. പൈലറ്റിനും മറ്റൊരാൾക്കും പരുക്കേറ്റു. റെഡ്വാർഡ്…
കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…