ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴയ്‌ക്കൊപ്പം കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40-50 കിലോമീറ്റർ ആയിരിക്കുമെന്നും ഐഎംഡി അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളുരുവിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 27 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് ഐഎംഡിയിലെ സയൻ്റിസ്റ്റ് ഇ.എൻ. പുവിയരശൻ പറഞ്ഞു.
തീരദേശ കർണാടകയിൽ അതിശക്തമായ മഴയ്ക്കും കാറ്റിൻ്റെ വേഗത മണിക്കൂറിൽ 30-40 കി.മീ. ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കർണാടകയിലെ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. മത്സ്യബന്ധനത്തിന് പോകുന്നവർ സൂക്ഷിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
TAGS: BENGALURU | RAIN UPDATES
SUMMARY: Heavy rainfall likely this weekend in Bengaluru
ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…
തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…
ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…
ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…