ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവില്‍ വ്യാഴാഴ്ച വരെ നേരിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയും ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. നഗരത്തിൽ തിങ്കളാഴ്ചത്തെ ശരാശരി താപനില 26.05 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസുമാണ്.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും കനത്ത മഴയാണ് നഗരത്തിൽ പെയ്തത്. രാത്രി മുതല്‍ മഴ പെയ്തതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പ്രധാന റൂട്ടുകളില്‍ ഗതാഗതം മന്ദഗതിയിലായിരുന്നുവെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.
നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ബന്നാര്‍ഘട്ട റോഡ്, ജയദേവ അണ്ടര്‍പാസ്, രൂപേന അഗ്രഹാര, തുറബരഹള്ളി, കുന്ദലഹള്ളി, തുടങ്ങി നിരവധി പ്രദേശങ്ങളിലെല്ലാം വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ബിഎംആര്‍സിഎല്ലിന്റെ നിർമാണ ജോലികൾ നടക്കുന്നതിനാല്‍ ഔട്ടര്‍ റിങ് റോഡിലും വാഹനഗതാഗതം മന്ദഗതിയിലായി.
വിന്‍ഡ് ടണല്‍ റോഡില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് കെമ്പപുര ഭാഗത്തേക്കുള്ള ഗതാഗതം മന്ദഗതിയിലായി. ബന്നാര്‍ഘട്ട റോഡ്, ജയദേവ അണ്ടര്‍പാസില്‍ ഇരുവശവും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതക്കുരുക്കിന് കാരണമായി. രൂപേന അഗ്രഹാര വഴി സില്‍ക്ക്‌ബോര്‍ഡിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു. തീരദേശ കര്‍ണാടക ജില്ലകളില്‍ പലയിടത്തും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
TAGS: BENGALURU | RAIN UPDATES
SUMMARY: Heavy rain lashes in bengaluru, normal life disrupted
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…
ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…