തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശം നല്കി. തമിഴ്നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും തെക്കന്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
<BR>
TAGS : RAIN UPDATES | KERALA
SUMMARY : Heavy rains will continue in Kerala; Yellow alert in eight districts including Wayanad
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.…
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…
ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…