LATEST NEWS

കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം

തിരുവനന്തപുരം: കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ. പ്രശ്‌നബാധിത ബൂത്തുകളിലെ 27 വീതം സിസിടിവി ദൃശ്യങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷിച്ചു വരുന്നത്. ഇത്തവണ കണ്ണൂരിലും കാസറഗോഡുമുള്ള 18 വീതം സിസിടിവി കാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സംഘത്തെ വീതം ക്രമീകരിക്കാനാണു തീരുമാനം.

നേരിയ ക്രമക്കേടുകളടക്കം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ 18 വീതം സിസിടിവി കാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സംഘത്തെ വീതം ചുമതലപ്പെടുത്തിയത്. തിരഞ്ഞെടുപ്പു കമ്മീഷനൊപ്പം ജില്ലാ കളക്ടര്‍മാര്‍ ഒരുക്കുന്ന കണ്‍ട്രോള്‍ റൂമുകളിലും സമാനമായ നിരീക്ഷണ സംവിധാനം ഒരുക്കും.

തിരഞ്ഞെടുപ്പു കമ്മീഷനിലെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണ് നിരീക്ഷണം. കണ്‍ട്രോള്‍ റൂമുകളില്‍ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞൊടിയിടയില്‍ കളക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിയമനടപടി ഉള്‍പ്പെടെയുള്ള ആവശ്യമായ ക്രമീകരണം ഒരുക്കുകയും ചെയ്യും.

SUMMARY: Heavy surveillance at problem-prone booths in Kannur and Kasaragod districts

NEWS BUREAU

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് 70 ശതമാനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ്…

12 seconds ago

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കണം; ഇടക്കാല ജാമ്യാപേക്ഷയുമായി ഉമര്‍ ഖാലിദ്

ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. സഹോദരിയുടെ…

15 minutes ago

ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു, കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത്…

52 minutes ago

പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പത്‌ പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. 30 പേർക്ക് പരുക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍…

2 hours ago

കണ്ണൂരില്‍ ലീഗ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…

3 hours ago

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍; സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…

4 hours ago