കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍ താഴെ അടിവാരം വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ആംബുലൻസുകള്‍, അന്തർസംസ്ഥാന ബസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ കുരുക്കില്‍ പെട്ടു കിടക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ചുരം കയറി മുകളിലെത്താൻ ശരാശരി മൂന്നര മണിക്കൂറും താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്. വയനാട്ടിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസസൗകര്യങ്ങള്‍ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാല്‍ വരും മണിക്കൂറുകളിലും തിരക്ക് കൂടാനാണ് സാധ്യത. അതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്തവർ ചുരം വഴിയുള്ള യാത്ര ഒഴിവാക്കുക. പകരമായി കടുവാക്കുന്ന്-പക്രന്തളം പാതയോ മറ്റിതര സമാന്തര പാതകളോ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
SUMMARY: Heavy traffic jam at Thamarassery Pass
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…