റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി. എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്കസെറ്റ്സ് അഗ്നിപര്‍വ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി അറിയിച്ചു. 1960കളില്‍ രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന് ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയല്‍രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു.
ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റര്‍ റഷ്യയിലെ കംചത്കയില്‍ തകര്‍ന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയില്‍ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയില്‍ നിന്ന് 2,000 കിലോമീറ്റര്‍ പടിഞ്ഞാറും ആണ് ഈ പ്രദേശം.
TAGS : HELICOPTER | MISSING
SUMMARY : The helicopter carrying 22 people went missing
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…