ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസിന്റെ വൈസ് ചെയർമാനും ഒരു മുതിർന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവും ക്രൂ അംഗങ്ങളും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് നടന്ന അപകടത്തിൽ പ്രതിരോധ മന്ത്രി എഡ്വേർഡ് ഒമാൻ ബോമ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുർത്തല മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ജോൺ മഹാമയുടെ ചീഫ് ഓഫ് സ്റ്റാഫ് ജൂലിയസ് ഡെബ്രയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി കോർഡിനേറ്ററും മുൻ കൃഷി മന്ത്രിയുമായ അൽഹാജി മുഹമ്മദ് മുനിരു ലിമുന, മഹാമയുടെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് (എൻ.ഡി.സി) പാർട്ടിയുടെ വൈസ് ചെയർമാൻ സാമുവൽ സർപോങ് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.
ബുധനാഴ്ച രാവിലെ അക്രയിൽ നിന്ന് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഒബുവാസി പട്ടണത്തിലേക്ക് പോകുകയായിരുന്ന വ്യോമസേന ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തന്നെ റഡാറിൽ നിന്ന് വീണതായി ഘാന സായുധ സേന ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ജീവനക്കാരും അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ മരണപ്പെട്ടവർ ആരൊക്കെയാണെന്ന് അപ്പോൾ വ്യക്തമാക്കിയിരുന്നില്ല. അപകടത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും ഇതുവരെയും വ്യക്തമല്ല.
SUMMARY: Helicopter crash in Ghana; Two ministers, 8 killed
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…