ബെംഗളൂരു: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്ന് കർണാടക ടൂറിസം വകുപ്പ്. എല്ലാ സംസ്ഥാന ടൂർ ഓപ്പറേറ്റർമാരോടും ട്രാവൽ ഏജന്റുമാരോടും ഹെൽപ്പ് ലൈൻ ഉപയോഗിച്ച് കന്നഡിഗരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ ഇതുവരെ കർണാടകയിൽ നിന്നുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. നിലവിൽ കശ്മീരിൽ കുടുങ്ങികിടക്കുന്ന കന്നഡിഗരെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിവരികയാണ്.
കശ്മീരിലേക്ക് പോയവരുടെ ബന്ധുക്കളോ പരിചയക്കാരോ ഹെൽപ്പ് ലൈൻ നമ്പറുകളിൽ യാത്രക്കാരുടെ വിവരങ്ങൾ നൽകണമെന്നും സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 080-43344334, 080-43344335, 080-43344336, 080-43344342 എന്നിവയാണ് ഹെൽപ്പ്ലൈൻ നമ്പറുകൾ. കശ്മീരിൽ കഴിയുന്ന മുഴുവൻ കന്നഡിഗരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
TAGS: KARNATAKA | HELPLINE
SUMMARY: Helplines opened for Karnataka citizens in Kashmir
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…
ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…
മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…
തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞത്. കുറച്ചുനാളുകളായി…
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…