കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ 11 കേസുകള്‍ ഒരു അതിജീവിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാർ, സി.എസ്.സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എല്ലാ കേസുകളിലും ആരോപണ വിധേയരെ തിരിച്ചറിയുകയും തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തു. കോടതികളില്‍ നിന്നും മുൻകൂർ ജാമ്യം നേടിയ പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കുറ്റപത്രം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
TAGS : HEMA COMMITTEE REPORT
SUMMARY : Hema Committee Report: 33 cases pending in Government High Court
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ റാലി’യില്‍ വോട്ട്…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…