Categories: KERALATOP NEWS

സിദ്ദിഖിന്റെ പ്രതികരണം ശരിയായില്ല; അമ്മ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ അമ്മ തെന്നി മാറരുതെന്നും ശക്തമായ നിലപാട് വേണമെന്നും നടി ഉർവശി. സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്നും അല്ലാത്തപക്ഷം അത് നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉർവശി പറഞ്ഞു. സിനിമയുടെ എല്ലാ മേഖലയിലുമുള്ള പുരുഷന്മാർക്കും അപമാനകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടന ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉർവശി പറഞ്ഞു.

അന്യഭാഷയിലെ ഒരു നടിയാണ് പരാതി പറഞ്ഞിരിക്കുന്നത്. എല്ലാ ഭാഷയിലും അതിന്റെ ചലനങ്ങളുണ്ടാകും. സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടെന്നും അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്‍റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച്‌ കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു.

‘സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്’. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണെന്നും ഉര്‍വശി പറഞ്ഞു.

ഒരു വ്യക്തിയെ കുറിച്ച്‌ ഏതെങ്കിലും രീതിയിലുള്ള ആരോപണം ഉയർ‍ന്നുവന്നാല്‍ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ആ വ്യക്തി ആയിരിക്കണം. മാറി നിന്നതിന് ശേഷം അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതല്‍ പക്വത. അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ലയെന്നും നടി പറഞ്ഞു.

ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നില്‍ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാനാണെങ്കില്‍ അവർക്ക് കാര്യങ്ങള്‍ പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നില്ലേ? ഇത് അങ്ങനെയല്ല. ആ സ്ത്രീകള്‍ക്കൊപ്പം ഞാൻ എന്നുമുണ്ട്. വിഷയത്തില്‍ സർക്കാറിനേക്കാള്‍ മുമ്പ് നിലപാടെടുക്കേണ്ടത് അമ്മയാണെന്നും ഉർവശി പ്രതികരിച്ചു.

TAGS : URVASHI | HEMA COMMISION REPORT
SUMMARY : Siddiqui’s response was not correct; Actress Urvashi wants her mother to take strong action

Savre Digital

Recent Posts

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു

പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…

8 hours ago

എന്‍ഡിഎ നേടിയത് ചരിത്ര വിജയം; ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി, ഇനി ലക്ഷ്യം പശ്ചിമ ബംഗാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…

8 hours ago

ബോളിവുഡിലെ ആദ്യകാല സൂപ്പർസ്റ്റാർ, പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക; കാമിനി കൗശല്‍ അന്തരിച്ചു

മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…

8 hours ago

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…

9 hours ago

നായ കടിച്ചത് കാര്യമായെടുത്തില്ല; മാസങ്ങൾക്ക് ശേഷം പേവിഷ ബാധയേറ്റ് 31കാരന് ദാരുണാന്ത്യം

ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…

9 hours ago

കോഴിക്കോട്ട് ഫാത്തിമ തഹ്‌ലിയയെ കളത്തിലിറക്കി യു.ഡി.എഫ്; കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും

കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…

10 hours ago